അബുദാബി : രാജ്യത്ത് നിന്നും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. ഇസ്രയേലിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാര്‍ഗോ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചു. അമേരിക്കക്കും യൂറോപ്യന്‍ എയര്‍ലൈന്‍സുകള്‍ക്കും പിന്നാലെയാണ് യുഎഇയും സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
ടെല്‍ അവീവിന് സമീപത്ത് പോലും മിസൈലുകള്‍ പതിച്ച സാഹചര്യത്തിൽ ഇസ്രയേലിലെ സ്‌ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് ഇത്തിഹാദ് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ദുബായില്‍ നിന്ന് ഇസ്രയേലിലേക്ക് ഞായറാഴ്‌ച പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈ ദുബായ് ഇതിനോടകം തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാന സർവീസുകൾ നിലവിൽ അടുത്ത ആഴ്‌ചയിലേക്കാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
Read also : കോവിഡ് പ്രതിരോധം; സേവാഭാരതിക്ക് 18 കോടി നൽകി ട്വിറ്റർ