ആരോ​ഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി യുഎഇ

By Desk Reporter, Malabar News
UAE Health_2020 Aug 27
Representational Image
Ajwa Travels

അബുദാബി: ആരോ​ഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമെന്ന പ്രഖ്യാപനവുമായി യുഎഇ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികൾക്കുള്ള ആദരവായാണ് യുഎഇയുടെ പ്രഖ്യാപനം. ‌ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം ലഭിക്കുക.

700 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തിൽ ഈ ആനുകൂല്യം ലഭിക്കുക. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾ യുഎഇയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE