ചില രാഷ്‌ട്രീയക്കാര്‍ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്നു; ഉദ്ദവ് താക്കറെ

By Syndicated , Malabar News
Uddav thakkarey_Malabar news
Ajwa Travels

മുംബൈ: കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ശ്രമിക്കരുതെന്ന് രാഷ്‌ട്രീയക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നടത്തിയ യോഗത്തിലാണ് താക്കറെ ഇക്കാര്യം ഉന്നയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു യോഗം.

കോവിഡ് രണ്ടാം തരംഗത്തിനിടെ കുറച്ച് രാഷ്‌ട്രീയക്കാര്‍ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നു എന്ന് താക്കറെ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളോട് നിർദേശിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

താക്കറെക്ക് പുറമെ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് , ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Read also: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE