‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി

നൽകിയ മുന്നറിയിപ്പുകളെല്ലാം കേരളം അവഗണിച്ചുവെന്നും ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

By Trainee Reporter, Malabar News
bhoopendra yadhav
കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്രർ യാദവ്
Ajwa Travels

ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്രർ യാദവ്. അനധികൃത കൈയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് വനം മന്ത്രിയുടെ വിമർശനം. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വാർത്താ ഏജൻസിയായ എഎൻഐയോട് ആണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

‘അനധികൃത കൈയ്യേറ്റം ഖനനം തുടങ്ങിയ പ്രവൃത്തികൾക്ക് സർക്കാർ സംവിധാനങ്ങൾ നിയമവിരുദ്ധ സംരക്ഷണം നൽകി. വളരെ സെൻസിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ട്’- മന്ത്രി പറഞ്ഞു.

‘പ്രാദേശിക രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇവിടെ നിയമവിരുദ്ധമായി മനുഷ്യവാസം നടത്തുന്നത്. ഈ മേഖലയിൽ അവർ കൈയ്യേറ്റങ്ങൾ അനുവദിച്ചു. ഇത് വളരെ സെൻസിറ്റീവായ പ്രദേശമാണ്. മുൻ ഡയറക്‌ടർ ജനറൽ ഓഫ് ഫോറസ്‌റ്റ് സഞ്‌ജയ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവർ സംസ്‌ഥാന സർക്കാരുമായി സംസാരിച്ചിട്ടുണ്ട്.

സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഇക്കോ സെൻസിറ്റീവ് സോണുകൾക്കായി കേരള സർക്കാർ ഒരു പദ്ധതി തയ്യാറാക്കണം. സംസ്‌ഥാനത്തിന്റെ റിപ്പോർട് സഞ്‌ജയ്‌ കുമാറിന് നൽകണം. ദീർഘനാളായി ഈ കമ്മിറ്റിയെ സംസ്‌ഥാന സർക്കാർ ഒഴിവാക്കുകയായിരുന്നു’- മന്ത്രി കൂട്ടിച്ചേർത്തു.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ    

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE