കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ്

By Staff Reporter, Malabar News
Sadananda Gowda_malabar news
സദാനന്ദ ഗൗഡ
Ajwa Travels

ഡെല്‍ഹി: കേന്ദ്ര രാസവള മന്ത്രി ഡിവി സദാനന്ദ ഗൗഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്. കോവിഡ് രോഗ ബാധിതരുമായി താന്‍ സമ്പര്‍ക്കത്തില്‍ വന്നിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗബാധ സ്‌ഥിരീകരിച്ചതെന്നും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്‌തു.

‘കോവിഡിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്‌തു. ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്’, അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.

മാത്രവുമല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി ബന്ധപ്പെടുന്നവരോടും സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോടും പരിശോധനക്ക് വിധേയരാവാനും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. കൂടാതെ എല്ലാവരും സുരക്ഷിതരായി ഇരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Read Also: ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE