എക്‌സ്ഇ വകഭേദത്തിന്റെ സാന്നിധ്യത്തിൽ മാസ്‌ക് ഉപയോഗം പ്രോൽസാഹിപ്പിക്കണം; വിദഗ്‌ധർ

By Team Member, Malabar News
Usage Of Mask Must Be Promoted Due To XE Covid Variant

ന്യൂഡെൽഹി: പുതിയ കോവിഡ് വകഭേദമായ എക്‌സ്ഇയുടെ സാന്നിധ്യത്തെ തുടർന്ന് പൊതു സ്‌ഥലങ്ങളിൽ മാസ്‌കിന്റെ ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യ വിദഗ്‌ധർ. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് എക്‌സ്ഇ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ മാസ്‌കിന്റെ ഉപയോഗം വർധിപ്പിക്കണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ ഉയർച്ച ഉണ്ടായിരുന്നു. എന്നാൽ നിലവിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

കോവിഡ് വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷം ഡെൽഹി, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ മാസ്‌കിന്റെ ഉപയോഗത്തിൽ ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാസ്‌ക് ഒഴിവാക്കില്ലെങ്കിലും, മാസ്‌ക് ധരിക്കാത്തതിനെ തുടർന്നുള്ള കേസെടുക്കൽ ഒഴിവാക്കിയിട്ടുണ്ട്.

Read also: വീണ്ടും അപകടത്തിൽ പെട്ട് കെ സ്വിഫ്റ്റ്‌; അപകടം മലപ്പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE