ഉപയോക്‌താക്കളുടെ പരാതി; ഗൂഗിൾ നീക്കം ചെയ്‌തത്‌ ഒരുലക്ഷത്തോളം കണ്ടന്റ് പേജുകൾ

By News Desk, Malabar News
Google_india
Ajwa Travels

ന്യൂഡെൽഹി: ഉപയോക്‌താക്കളിൽ നിന്നുൾപ്പടെ ലഭിച്ച പരാതിയെ തുടർന്ന് ഒരു ലക്ഷത്തോളം കണ്ടന്റ് പേജുകൾ നീക്കം ചെയ്‌ത് ഗൂഗിൾ ഇന്ത്യ. ഓഗസ്‌റ്റ്‌ മാസത്തിൽ ലഭിച്ച 35,191 പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടി. അതേസമയം, പോളിസി ലംഘനം ചൂണ്ടിക്കാട്ടി 65,1933 പേജുകൾ ഗൂഗിൾ സ്വയം നീക്കം ചെയ്‌തിട്ടുണ്ട്‌.

ഓഗസ്‌റ്റ്‌ മാസത്തിലെ ട്രാൻസ്‌പരൻസി റിപ്പോർട്ടിലാണ് ഗൂഗിൾ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. മെയ് 26ന് നടപ്പിലാക്കിയ പുതിയ ഐടി ചട്ടങ്ങൾ പ്രകാരമാണ് ഗൂഗിളിന്റെ വെളിപ്പെടുത്തൽ. ഗൂഗിൾ നീക്കം ചെയ്‌ത കണ്ടന്റുകൾ എല്ലാം ഗൂഗിളിന്റെ പ്‌ളാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കപ്പെട്ട മൂന്നാം കക്ഷി കണ്ടന്റുകളാണ്. ഇവ പ്രാദേശിക വ്യക്‌തിഗത നിയമങ്ങൾ അടക്കം ലംഘിക്കുന്നു എന്ന് ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെടുത്തതെന്ന് ഗൂഗിൾ പറയുന്നു.

ലഭിച്ചവയിൽ ചിലത് ഉടമസ്‌ഥാവകാശ ലംഘനം ആരോപിച്ചുള്ള പരാതികളാണ്. പ്രാദേശിക നിയമങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പേജുകൾ നീക്കം ചെയ്‌തതെന്നും ഗൂഗിൾ പറയുന്നു. 92,750 കണ്ടന്റുകൾക്ക് മേൽ കോപ്പിറൈറ്റ് ലംഘനത്തിനാണ് നടപടിയെടുത്തത്. 721 കണ്ടന്റുകൾ ട്രേഡ് മാർക്ക് തെറ്റായി ഉപയോഗിച്ചതിന് നീക്കം ചെയ്‌തു. വ്യാജമായി നിർമിച്ച കണ്ടന്റുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 32 പേജുകൾക്കെതിരെയാണ് നടപടിയെടുത്തത്. കോടതി ഉത്തരവ് പ്രകാരം പന്ത്രണ്ട് നടപടികളാണ് ഗൂഗിൾ സ്വീകരിച്ചത്. ലൈംഗിക ദൃശ്യങ്ങൾക്ക് 12 നടപടികളും നിയമോപദേശ പ്രകാരം 4 നടപടികളുമെടുത്തു.

പരാതികളില്ലാതെ നടപടികൾ എടുത്തത് സ്വന്തം ടെക്‌നോളജി ഉപയോഗിച്ചാണെന്നും ഗൂഗിൾ വെളിപ്പെടുത്തി. ഇതിനായി അത്യാധുനിക നിരീക്ഷണ സംവിധാനം ഗൂഗിൾ സജ്‌ജമാക്കിയിട്ടുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്‌തത്‌. ബാല ലൈംഗികതയുടെ ദൃശ്യങ്ങൾ, ഭീകരവാദം തുടങ്ങിയവ ഉൾപ്പെടുന്ന ഉള്ളടക്കങ്ങളും ഇതിൽ പെടുന്നു.

Also Read: ആഡംബര കപ്പലിലെ ലഹരി വിരുന്ന്; ആര്യൻ ഖാൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE