നവമാദ്ധ്യമങ്ങളെ സമൂഹപുരോഗതിക്ക് ഉപയോഗപ്പെടുത്തുക; കെഎംജെ മീഡിയാ ശിൽപശാല

By Desk Reporter, Malabar News
Utilize new media for social progress; Kerala Muslim Jamaath Media Workshop

മലപ്പുറം: നവമാദ്ധ്യമങ്ങളെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ അഡ്‌മിനിസ്ട്രേഷൻ സമിതി സർക്കിൾതല മീഡിയാ ശിൽപശാല കോഡിനേറ്റർമാർക്കായി നടത്തി.

സോൺ ജനറൽ സെക്രട്ടറി വിടി മുഹമ്മദലി സഖാഫി ശിൽപശാല ഉൽഘാടനം ചെയ്‌തു. ‘വ്യക്‌തി, കുടുംബസാമൂഹിക ജീവിതത്തിലുടനീളം നല്ല സംസ്‌കാരവും ഉന്നത ബോധവും സൂക്ഷിക്കേണ്ടവരും പക്വമായ മനസിന് ഉടമകളുമാകണം. ഇത് വിശ്വാസികളായ ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തവും ബാധ്യതയുമാണ് വിടി മുഹമ്മദലി സഖാഫി അംഗങ്ങളെ ഓർമപ്പെടുത്തി.

ശിൽപശാലയോട് അനുബന്ധിച്ച് നടന്ന നമുക്കും ഓൺലൈനാകാം എന്ന സെഷനിൽ, മലബാർ ന്യൂസ് പ്രതിനിധി നൗഷാദലി പറമ്പത്ത് ക്ളാസ് നയിച്ചു. പികെ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ച ചടങ്ങിൽ മജീദ് മുസ്‌ലിയാർ, ഷിഹാബുദ്ദീൻ തങ്ങൾ എന്നിവരും സംസാരിച്ചു.

Most Read: വ്യാജ സ്‌ക്രീൻഷോട്ട്; ‘കള്ളപ്രചാരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ’

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE