നിർബന്ധിത മത പരിവർത്തനം; ഓർഡിനൻസുമായി യോഗി സർക്കാർ

By Trainee Reporter, Malabar News
Malabarnews_yogi adithyanadh
യോഗി ആദിത്യനാഥ്
Ajwa Travels

ലക്‌നൗ: നിർബന്ധിത മത പരിവർത്തനത്തിന് എതിരെ ഓർഡിനൻസ് ഇറക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന് അംഗീകാരം നൽകി. ലൗ ജിഹാദ് വിവാദങ്ങൾക്കിടയാണ് യോഗി സർക്കാരിന്റെ നടപടി. മറ്റു പല സംസ്‌ഥാനങ്ങളും സമാനമായ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ഓർഡിനൻസിൽ പറയുന്നത്. പ്രായപൂർത്തിയാകാത്തവർ, സ്‌ത്രീകൾ, എസ്‌ടി/ എസ്‌സി വിഭാഗക്കാർ തുടങ്ങിയവരെ മതപരിവർത്തനത്തിന് വിധേയരാക്കിയാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷയും 25,000 രൂപ വരെ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനമാണ് നടക്കുന്നതെങ്കിൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും.

മറ്റൊരു മതത്തിലേക്ക് പരിവർത്തനം നടത്തിയശേഷം വിവാഹം കഴിക്കണമെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നും രണ്ടുമാസം മുൻപ് തന്നെ അനുമതി വാങ്ങണമെന്നും ഓർഡിനൻസിൽ പറയുന്നുണ്ട്.

Read also: സമുദായ സ്‌പര്‍ധ കേസ്; കങ്കണയുടെയും സഹോദരിയുടെയും അറസ്‌റ്റ് തടഞ്ഞ് മുംബൈ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE