വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി

By News Desk, Malabar News
covid vaccination
Representational image
Ajwa Travels

ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല.

എട്ടുമണിയോടെ ആൾകൂട്ടം നിറഞ്ഞ് ഉന്തും തള്ളുമുണ്ടായി. ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡിജി രമേഷ് കൂടിനിൽക്കരുതെന്ന് പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ ചന്തേര പോലീസ്, സെക്‌ടറൽ മജിസ്‌ട്രേറ്റ്, മാഷ് പ്രവർത്തകർ, വോളന്റിയർമാർ എന്നിവരെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

ആയിരത്തിലേറെ ആളുകൾ വാക്‌സിന് വേണ്ടി കാത്തുനിന്നപ്പോൾ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ 200 പേർക്കുള്ള വാക്‌സിൻ മരുന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഡോസ് എടുക്കാൻ എത്തിയവർക്കാണ് മുൻഗണന നൽകിയത്. ആൾകൂട്ടം ഒഴിവാക്കാൻ ആശാ വർക്കർമാർ മുഖാന്തരം മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്കായിരുന്നു വാക്‌സിനേഷൻ. ഇതറിയാതെയാണ് കൂട്ടത്തോടെ ആളുകൾ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്.

വാക്‌സിൻ എടുക്കേണ്ടവർ അതാത് വാർഡിലെ ആശാ വർക്കർമാർ വഴി രജിസ്‌റ്റർ ചെയ്‌ത് അവർ അറിയിക്കുന്ന ദിവസം ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയാൽ തിരക്ക് ഒഴിവാക്കാൻ സാധിക്കും. വാക്‌സിൻ ദൗർലഭ്യം നേരിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രണ്ടാഴ്‌ചക്കകം വാക്‌സിൻ എത്തുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Also Read: കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE