കോവിഡ്‌ വാക്‌സിനേഷൻ; കണ്ണൂരിൽ കളക്‌ടറുടെ അദാലത്ത് ഇന്ന്

By Staff Reporter, Malabar News
TV-SUBHASH
കണ്ണൂർ കളക്‌ടർ ടിവി സുഭാഷ്
Ajwa Travels

കണ്ണൂർ: കോവിഡ്‌ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ കേൾക്കാൻ കളക്‌ടർ ടിവി സുഭാഷ് ശനിയാഴ്‌ച രാവിലെ പത്തിന്‌ ഓൺലൈൻ അദാലത്ത് നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, രജിസ്‌റ്റർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ, കോവിഡ്‌ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് കളക്‌ടറുമായി സംസാരിക്കാം.

പരാതികൾ അറിയിക്കുന്നതിനൊപ്പം വാക്‌സിനേഷൻ ആക്കി മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്‌ക്കാനും അവസരം ലഭിക്കും. ‘Collector Kannur‘ എന്ന പേജിൽ ഫേസ്ബുക്ക് ലൈവായാണ് അദാലത്ത് നടത്തുക. പരിപാടി കണ്ണൂർ വിഷൻ ചാനൽ തൽസമയം സംപ്രേഷണം ചെയ്യും. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് 90610 04029 നമ്പറിലേക്ക് വിളിച്ച് പ്രശ്‌നങ്ങൾ കളക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്താം. ജില്ലാ മെഡിക്കൽ ഓഫീസർ, ഡിപിഎം ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ ‘സൂം’ വഴി അദാലത്തിൽ പങ്കെടുക്കും.

Read Also: രണ്ടുദിവസം സമ്പൂർണ ലോക്ക്‌ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്‌റ്റ്; നടപടി കർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE