വളപട്ടണം∙ പുരാതനവും ഏറ്റവും പഴക്കമേറിയതുമായ മുസ്‍ലിം പള്ളികളിൽ ഒന്നായ വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി കിഫ്‌ബി മുഖേന 1 കോടി രൂപയുടെ നവീകരണ പ്രവർത്തി നടത്തും. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപറേഷനെ നിർമാണ ചുമതല ഏൽപിച്ചതായും പണി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പള്ളി നവീകരിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെവിസുമേഷ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടിയായാണ് മന്ത്രി പള്ളിയുടെ നവീകരണം ഏറ്റെടുത്ത് കൊണ്ടുള്ള തീരുമാനം അറിയിച്ചത്. അറക്കൽ- ചിറക്കൽ രാജ വംശങ്ങളുമായുള്ള മത സൗഹാർദത്തിന്റെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണ് കക്കുളങ്ങര പള്ളി.
Also Read: പ്ളസ് വൺ പ്രവേശനം; സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് കെകെ ശൈലജ