വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടൈം ഷെഡ്യൂൾ റെഡി; വിവരങ്ങൾ അറിയാം

8 മണിക്കൂർ 05 മിനിട്ടാണ് റണ്ണിങ് ടൈം. വ്യാഴാഴ്‌ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല. അതേസമയം വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
Vande Bharat Malayalam News
Ajwa Travels

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഷെഡ്യൂൾ തയ്യാറായി. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസ് രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 1.25ന് കാസർഗോഡ് എത്തും.

മടക്കയാത്ര ഉച്ചക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിട്ടാണ് റണ്ണിങ് ടൈം. വ്യാഴാഴ്‌ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല. അതേസമയം വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരൂർ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് ഉണ്ടാവില്ല.

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ്‌ ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉൽഘാടന യാത്രയിൽ പ്രധാനമന്ത്രി ഉണ്ടായിരിക്കില്ല. രണ്ടു ദിവസത്തെ കേരളാ സന്ദർശനെത്തുന്ന പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും.

തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് (സ്‌റ്റേഷൻ: എത്തുന്ന സമയം, പുറപ്പെടുന്ന സമയം)

തിരുവനന്തപുരം: പുലർച്ചെ 5.20

കൊല്ലം: 6.07/ 6.09

കോട്ടയം: 7.25/ 7.27

എറണാകുളം ടൗൺ: 8.17/ 8.20

തൃശൂർ: 9.22/ 9.24

ഷൊർണൂർ: 10.2/ 10.4

കോഴിക്കോട്: 11.03/ 11.05

കണ്ണൂർ: 12.03/ 12.05

കാസർഗോഡ്: 1.25

കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത്

കാസർഗോഡ്: 2.30

കണ്ണൂർ: 3.28/ 3.30 

കോഴിക്കോട്: 4.28/ 4.30

ഷൊർണൂർ: 5.28/ 5.30

തൃശൂർ: 6.03/ 6.05

എറണാകുളം ടൗൺ: 7.05/ 7.08

കോട്ടയം: 8.00/ 8.02

കൊല്ലം: 9.18/ 9.20

തിരുവനന്തപുരം: 10.35

Most Read: പ്രധാനമന്ത്രിക്ക് കൊച്ചിയിൽ പഴുതടച്ച സുരക്ഷ- 2000 പോലീസുകാരെ വിന്യസിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE