‘വെടിക്കെട്ട്’ മികച്ച ചിത്രം; തകർക്കാൻ ശ്രമിക്കുന്നത് വേദനാജനകം; എൻഎം ബാദുഷ

ചിലർ മോശം റിവ്യൂ ഇട്ട് മികച്ച ചിത്രമായ വെടിക്കെട്ടിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഇത് വേദനാജനകമാണെന്നും അവയവദാന സന്ദേശം നൽകുന്ന സിനിമ ഓരോ കുടുബത്തിനും കാണാൻ കഴിയുന്ന നല്ലൊരു ചിത്രമാണെന്നും നിർമാതാവും പ്രമുഖ പ്രൊഡക്ഷൻ ഡിസൈനറുമായ ബാദുഷ.

By Siva Prasad, Special Correspondent (Film)
  • Follow author on
'Vedikkettu' Best Movie _ Trying to break is painful _ NM Badusha
Ajwa Travels

കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു നിർമാതാവായ ബാദുഷയും ബിബിന്‍ ജോർജും ഉൾപ്പടെയുള്ളവർ. സമൂഹത്തിന് നൻമ കൊടുക്കുന്ന ‘വെടിക്കെട്ട്’ എന്ന സിനിമയുമായി നിർമാണ രംഗത്തേക്ക് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എൻഎം ബാദുഷ മീറ്റ് ദ പ്രസിൽ പറഞ്ഞു.

ജാതിയും മതവും ഒന്നും വേണ്ടെന്നും എല്ലാം ഒന്നാണെന്നും പറയുന്ന ഈ സിനിമയെ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങൾ ജാതിയുടെ പേരില്‍ മാറ്റി നിറുത്തുകയാണെന്നും കോളനിപ്പടം എന്ന് വിശേഷിപ്പിച്ച് സിനിമയുടെ ജനകീയത നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ‘വെടിക്കെട്ട്’ സംവിധായകരില്‍ ഒരാളായ ബിബിന്‍ ജോർജ് പറഞ്ഞു. ‘കോളനിയും കോളനിക്കാരും മോശമാണോ എന്നും അവരുടെ കഥയും പറയേണ്ടെ?’ ബിബിൻ ചോദിച്ചു.

സിനിമയുടെ ക്‌ളൈമാക്‌സിലെ അവയവദാനം യഥാർഥത്തിൽ നടന്ന സംഭവമാണെന്നും ബിബിൻ ജോർജ് വ്യക്‌തമാക്കി. ജാതീയതയുടെയും നിറത്തിന്റെയും പേരിലുള്ള അതിർ വരമ്പുകളൊക്കെ ഒഴിവാക്കുക എന്നതാണ് സിനിമയുടെ ഉദ്ദേശമെന്നും അവയവദാനത്തിന്റെ മെസേജ് ഈ ചിത്രം നൽകുന്നുണ്ടെന്നും സംവിധായകരിൽ ഒരാളായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും വിശദീകരിച്ചു.

സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പേർ അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രം നൽകിയിട്ടുണ്ടെന്നും വിഷ്‌ണു ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇരുന്നൂറോളം പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നും അത് സംവിധായകരായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും തനിക്കുനൽകിയ ധൈര്യം കൊണ്ടാണെന്ന് ബാദുഷ പറഞ്ഞു.

നായിക ഐശ്വര്യ അനിൽകുമാർ, ഡോ. നോബിൾ ഉൾപ്പടെ അണിയറ പ്രവർത്തകരിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി നായർ, ട്രഷറർ പ്രമോദ് തുടങ്ങിയവരും മീറ്റ് ദ പ്രസിൽ സംസാരിച്ചു.

Most Read: വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE