സൗബിൻ നായകനായ ‘വെള്ളരിപട്ടണം’; പുതിയ ടീസർ പുറത്ത്

By Staff Reporter, Malabar News
vellaripattanam

സൗബിന്‍ ഷാഹിര്‍, മഞ്‌ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. സൗബിൻ, മഞ്‌ജു വാര്യർ, കോട്ടയം രമേശ് എന്നിവരെ ടീസറിൽ കാണാം. നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം കുടുംബ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് മനസിലാക്കാം.

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്‌റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്‌റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിപട്ടണത്തിന്റെ സംവിധാനം നിർവഹിച്ചത് മഹേഷ് വെട്ടിയാറാണ്.

മാദ്ധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്‌ണയും സംവിധായകനും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സലിംകുമാര്‍, സുരേഷ്‌ കൃഷ്‌ണ, കൃഷ്‌ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലാ പാര്‍വതി, വീണാ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്‌ടര്‍മാര്‍. പിആർഒ എഎസ് ദിനേശ്.

Read Also: ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE