രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി

By Syndicated , Malabar News
VHP about ram mandir
Ajwa Travels

ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് അന്യ മതസ്‌ഥരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കില്ലെന്ന് (വിഎച്ച്പി). ഫണ്ട് സ്വരൂപിക്കാന്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ രാജ്യ വ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് വിഎച്ച്പി വക്‌താവ് വിജയ് ശങ്കര്‍ തിവാരി പറഞ്ഞു.

‘മുന്‍കാല അനുഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ ഹിന്ദു കുടുംബങ്ങളെ മാത്രമാണ് ഫണ്ടിനായി സമീപിക്കുന്നത്. മറ്റ് മതസ്‌ഥരുടെ വീട്ടില്‍ ഇതിനായി കയറില്ല’, തിവാരി പറഞ്ഞു. എന്നാല്‍ മുസ്‌ലിങ്ങളോ സിഖുകാരോ ക്രിസ്‌ത്യാനികളോ സഹായം വാഗ്‌ദാനം ചെയ്‌താല്‍ സ്വീകരിക്കുമെന്ന്  ആര്‍എസ്എസ് അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്ര കോംപ്ളക്‌സിന്റെ നിര്‍മ്മാണത്തിന് 1,100 കോടി രൂപയോളം ചിലവാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്.

അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് പൂര്‍ണ്ണമായും രാജ്യത്തെ ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന സംഭാവന കൊണ്ടായിരിക്കുമെന്ന് ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച  ട്രസ്‌റ്റ് വ്യക്‌തമാക്കിയിരുന്നു.

Read also: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല; അഖിലേഷ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE