ജനസംഖ്യാ വര്‍ധനവ് രാജ്യത്തിന്റെ വികസനത്തെ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നു; ഉപരാഷ്ട്രപതി

By News Desk, Malabar News
MalabarNews_ m venkaiah naidu
M Venkaiah Naidu
Ajwa Travels

ഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനെ രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കൂടുതല്‍ ദുഷ്‌കരമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാര്‍ലമെന്റെ റിയന്‍സ് ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് തയ്യാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിക്കൊണ്ട് ഓണ്‍ലൈനിലൂടെ സംസാരിക്കവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശിച്ചു. ജനസംഖ്യയും വികസനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാം മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2036- ഓടെ രാജ്യത്തെ ജനസംഖ്യ 152 കോടിയായി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്ത് മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ സംവിധാനം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാണ് ആ സംവിധാനം. രാജ്യത്തെ സ്ത്രീ – പുരുഷ അനുപാതം ആശങ്കയുണ്ടാക്കുന്നതാണ്. സമൂഹത്തിന്റെ സുസ്ഥിര നിലനില്‍പ്പിനെത്തന്നെ അത് ബാധിക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ സംവരണം ഉറപ്പാക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കാര്യത്തില്‍ യോജിപ്പില്‍ എത്തുകയാണ് വേണ്ടത്. സ്ത്രീകള്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യത്തിന്റെ വികസനം തന്നെ തടസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE