മുൻ എസ്‌പി വേണുഗോപാലിന് എതിരായ അന്വേഷണം; 18 ലക്ഷത്തിന്റെ അനധികൃത സ്വത്തുളളതായി കണ്ടെത്തൽ

By Web Desk, Malabar News
Operation Hunt
Ajwa Travels

കൊച്ചി: ഇടുക്കി മുൻ എസ്‌പി കെബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കേസെടുത്ത അന്വേഷണ സംഘം വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

ഇതിനു തുടർച്ചയായി വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്. 2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്‌കുമാറിന്റെ കസ്‌റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണവും വേണുഗോപാൽ നേരിടുന്നുണ്ട്.

വിജിലൻസ് സ്‌പെഷ്യൽ സെൽ എറണാകുളം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. 2006 മുതൽ 2016 വരെയുളള കാലഘട്ടത്തിൽ വരവിൽക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്‌തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നവംബർ മൂന്നിന് വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.

സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലൻസ് സംഘം കസ്‌റ്റഡിയിലെടുത്തിരുന്നു. വേണുഗേപാലിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

Must Read: കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE