കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ

By Desk Reporter, Malabar News
The youths handed over the lost money to the owner
കളഞ്ഞുകിട്ടിയ പണം തെക്കിലിലെ കരുണാകരൻ വിപിൻ കുമാറിന് കൈമാറുന്നു
Ajwa Travels

കാസർഗോഡ്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. ചൊവ്വാഴ്‌ച രാവിലെ കാസർഗോഡ് എംജി റോഡിൽ നിന്നാണ് തെക്കിൽ യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉക്രംപാടിയിലെ കരുണാകരനും വൈസ് പ്രസിഡണ്ട് ധനീഷ് മൂലക്കും പണപ്പൊതി കിട്ടിയത്.

പിന്നോക്കവിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് എടുത്തിരുന്ന വായ്‌പാതുക അടയ്‌ക്കാൻ പോകുകയായിരുന്നു ഇവർ. പണം കളഞ്ഞുകിട്ടിയ വിവരം സമീപത്തെ കടകളിലും കോർപ്പറേഷൻ ഓഫിസിലും അറിയിച്ച് തുക കാസർഗോഡ് ടൗൺ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു.

എൻജിനീയറിങ് വിദ്യാർഥിയായ താളിപ്പടുപ്പിലെ വിപിൻകുമാറിന്റെ പണമാണ് നഷ്‌ടപ്പെട്ടത്. ഇതേ കോർപ്പറേഷൻ ഓഫിസിൽ അടയ്‌ക്കാൻ കൊണ്ടുപോകുമ്പോൾ കളഞ്ഞു പോയതായിരുന്നു പണം. തിരച്ചിലിനൊടുവിൽ വിവരമറിഞ്ഞ് വിപിൻ ടൗൺ സ്‌റ്റേഷനിലെത്തി. ശേഷം പണം ഏൽപ്പിച്ച കരുണാകരനെ വിളിച്ചുവരുത്തി പോലീസ് തുക വിപിന് കൈമാറി.

Most Read:  വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി; വീഡിയോ ഹൃദയം കീഴടക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE