വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്‌തമാക്കണം; വിജയരാഘവന്‍

By News Desk, Malabar News
Ajwa Travels

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പരസ്‌പര വിരുദ്ധമായാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. കേരള സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോണ്‍ഗ്രസ് നിലപാട് എന്താണെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം മുന്നണി ബിജെപിയുടെ ഹിന്ദു തീവ്രവാദ രാഷ്‌ട്രീയത്തിന് ന്യായീകരണം നല്‍കും. ഇസ്ളാമിക മത മൗലിക വാദത്തോടാണ് യുഡിഎഫ് സന്ധി ചെയ്‌തത്‌. വര്‍ഗീയ വാദികള്‍ക്കെതിരെ ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവര്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി ഇടതു മുന്നണിയുടെ ഭാഗമാണ്. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് കാലത്തു നടത്തും. എന്‍സിപിയുടെ പരസ്യ പ്രതികരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Read Also: സ്‍പീക്കറെ മാറ്റണമെന്ന് ആവശ്യം; പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE