സ്‍പീക്കറെ മാറ്റണമെന്ന് ആവശ്യം; പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി

By Team Member, Malabar News
P Sreeramakrishnan
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിന്റെ പശ്‌ചാത്തലത്തില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെതിരെ വീണ്ടും നോട്ടീസ് നല്‍കി പ്രതിപക്ഷം. ശ്രീരാമകൃഷ്‌ണനെ സ്‌പീക്കര്‍ സ്‌ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം നോട്ടീസില്‍ ഉന്നയിക്കുന്നത്.

ജനുവരി 8ആം തീയതിയാണ് 14ആം നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അതിന് മുന്നോടിയായാണ് ഇപ്പോള്‍ സ്‌പീക്കര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സ്‌പീക്കര്‍ക്കെതിരെ ഇതിന് മുന്‍പ് പ്രതിപക്ഷം നല്‍കിയ നോട്ടീസ് തള്ളിയിരുന്നു.

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസിനൊപ്പമാണ് നേരത്തെ പ്രതിപക്ഷം സ്‌പീക്കര്‍ക്കെതിരെയും നോട്ടീസ് സമര്‍പ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനത്തിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി അന്ന് നോട്ടീസ് തള്ളിയിരുന്നു.

Read also : ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE