‘ബീസ്‌റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളി സംവിധാനം ചെയ്യും.
രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം നിർമിക്കുന്ന ചിത്രത്തിന്റെ പ്രി- പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എസ്‍ തമൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ‘ബീസ്‌റ്റ്’ ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. പൂജ ഹെഗ്‌ഡെയാണ് നായിക. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
Most Read: ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി