ശ്രീശങ്കര കോളേജില്‍ ഡിജെ പാര്‍ട്ടിക്കിടെ അക്രമം; രണ്ടുപേർക്ക് കുത്തേറ്റു

By Syndicated , Malabar News
A young man was stabbed on Manaviyam Veethi
Representational Image
Ajwa Travels

കാലടി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളജില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു. പൂര്‍വ വിദ്യാര്‍ഥി പെരുമ്പാവൂര്‍ മുണ്ടക്കല്‍ വീട്ടില്‍ അമല്‍ ശിവന്‍ (24), കോളേജില്‍ പഠിക്കുന്ന കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന്‍ (20) എന്നിവര്‍ക്കാണ് കത്തിക്കുത്തേറ്റത്. ഇരുവരെയും അങ്കമാലി എല്‍എഫ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വയറ്റിൽ കുത്തേറ്റ അമലിന്റെ നില ഗുരുതരമാണ്.

ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച പരിപാടിയിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ കോളേജിന് പുറത്തു നിന്നുള്ളവരടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ലഹരി പദാര്‍ഥങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായും അഞ്ചു പേർക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

Read also: സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും;  ധർമജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE