വിഷു, ഈസ്‌റ്റർ; അമിത ചാർജ് ഈടാക്കിയാൽ ബസുകൾക്ക് കർശന നടപടി

By Trainee Reporter, Malabar News
private bus
Representational Image
Ajwa Travels

തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ പ്രമാണിച്ച് യാത്രക്കാരിൽ നിന്ന് ഇതര സംസ്‌ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം. മോട്ടോർ വാഹനവകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. കർശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആർടിഒ, എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

വാഹനപരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നത് ഉൾപ്പടെ കർശന നടപടി സ്വീകരിക്കും. അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരുടെ വാട്‍സ് ആപ് നമ്പറിലേക്കും അയക്കാം. ജില്ല തിരിച്ചുള്ള നമ്പറുകൾ:

തിരുവനന്തപുരം: 9188961001

കൊല്ലം: 9188961002

പത്തനംതിട്ട: 9188961003

ആലപ്പുഴ: 9188961004

കോട്ടയം: 9188961005

ഇടുക്കി: 9188961006

എറണാകുളം: 9188961007

തൃശൂർ: 9188961008

പാലക്കാട്: 9188961009

മലപ്പുറം: 9188961010

കോഴിക്കോട്: 9188961011

വയനാട്: 9188961012

കണ്ണൂർ: 9188961013

കാസർഗോഡ്: 9188961014

Most Read: അരിക്കൊമ്പൻ പ്രതിഷേധം ശക്‌തം; വിദഗ്‌ധ സംഘം നാളെ ചിന്നക്കനാലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE