തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി 60 ശതമാനം പൂർത്തിയായതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം പൂർണ സജ്‌ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയം എടുക്കും. ഏഴ് ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമം ഇല്ലെന്നും മന്ത്രി അറിയിച്ചു.
സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്നാണ് മന്ത്രി പറയുന്നത്. പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കും ആദ്യ കപ്പൽ എത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐടിയുടെ പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വലിയ തോതിൽ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ അടുത്ത വർഷങ്ങളിൽ സ്‌ഥിതി മെച്ചപ്പെട്ട് തീരം സ്‌ഥിരപ്പെടുമെന്നും എൻഐടിയുടെ പഠനത്തിൽ പറയുന്നുണ്ട്. 2022ലെ വാർഷിക പഠന റിപ്പോർട്ടിന്റെ കരടിലാണ് കണ്ടെത്തൽ. എൻഐടിയുടെ പഠനം നടന്നത് 2021 ഒക്‌ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ്.
Most Read: ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; ഷോർട് ലിസ്‌റ്റിൽ ആർആർആർ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ