മുടി കളർ ചെയ്യണോ? സാധനങ്ങൾ വീട്ടിൽ തന്നെയുണ്ട്; ഒന്ന് ട്രൈ ചെയ്‌താലോ

ഭൂരിഭാഗം പേരും പലവിധ കെമിക്കലുകൾ നിറഞ്ഞ ക്രീമുകളും കളർ പൊടികളും മിസ് ചെയ്‌താണ്‌ മുടിയിൽ തേക്കുന്നത്. ഇത് നിങ്ങളുടെ മുടിയെ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത്. കാലക്രമേണ, ഇത് മുടികൊഴിച്ചിലിലേക്കും മുടിയുടെ അറ്റം പിളരാനും മുടിയുടെ കട്ടി തന്നെ ഇല്ലാതാക്കാനും കാരണമായേക്കാം.

By Trainee Reporter, Malabar News
hair colour
Rep. Image
Ajwa Travels

മുടി കളർ ചെയ്‌ത്‌ നടക്കാൻ ഇഷ്‌ടം ഉള്ളവരായിട്ട് ഒത്തിരിപ്പേർ ഉണ്ടാകും. ഭൂരിഭാഗം പേരും പലവിധ കെമിക്കലുകൾ നിറഞ്ഞ ക്രീമുകളും കളർ പൊടികളും മിസ് ചെയ്‌താണ്‌ മുടിയിൽ തേക്കുന്നത്. ഇത് നിങ്ങളുടെ മുടിയെ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത്. കാലക്രമേണ, ഇത് മുടികൊഴിച്ചിലിലേക്കും മുടിയുടെ അറ്റം പിളരാനും മുടിയുടെ കട്ടി തന്നെ ഇല്ലാതാക്കാനും കാരണമായേക്കാം.

പിന്നെ എങ്ങനെ മുടി കളർ ചെയ്യും? അതിനുള്ള ഉത്തമപ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ നമുക്ക് സ്വയം മുടി കളർ ചെയ്യാം. എങ്ങനെ എന്നല്ലേ? ബീറ്റ്‌റൂട്ട് ഡൈ, കറുവപ്പട്ട ഡൈ, കാരറ്റ് ജ്യൂസ് ഡൈ എന്നിവയാണ് അവ. ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ബീറ്റ്‌റൂട്ട് ഡൈ

പർപ്പിൾ- ബർഗഡി ലുക്കാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബീറ്റ്‌റൂട്ട് തന്നെയാണ് മികച്ച ഓപ്‌ഷൻ. ബീറ്റ്‌റൂട്ട് ചെറിയ കഷ്‌ണങ്ങളായി മുറിച്ചു ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ വെളിച്ചെണ്ണയും ഒഴിച്ച് നന്നായി അരച്ച് മിക്‌സ് ചെയ്യുക. ശേഷം, ഈ മിശ്രിതം 60 മിനിറ്റ് തലയിൽ തേച്ചു പിടിപ്പിക്കുക. ഇനി വീര്യം കുറഞ്ഞ കണ്ടീഷണർ ഉപയോഗിച്ച് കഴുകി കളയാം. നല്ല പർപ്പിൾ നിറത്തിലുള്ള സിൽക്ക് മുടി ഇതുവഴി നിങ്ങൾക്ക് ലഭിക്കും.

കറുവപ്പട്ട ഡൈ

ചുവന്ന-തവിട്ട് നിറമുള്ള മുടിക്ക് അര കപ്പ് കറുവപ്പട്ടയും അര കപ്പ് കണ്ടീഷണറും കൂടി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു മാസ്‌ക്കായി മുടിയിൽ പുരട്ടി 45-60 മിനിറ്റ് മുടിയിൽ തടവുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. കറുവപ്പട്ട തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. കൂടാതെ, ചുവപ്പ് കലർന്ന തവിട്ട് നിറം മുടിക്ക് നൽകുകയും ചെയ്യും.

hair colour

കാരറ്റ് ജ്യൂസ് ഡൈ

ഒരു ഓറഞ്ച് ലുക്കാണ് മുടിക്ക് ആവശ്യമെങ്കിൽ വഴിയുണ്ട്. കുറച്ചു കാരറ്റ് ജ്യൂസിൽ ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ കലർത്തുക. നിങ്ങൾക്ക് ആവശ്യമുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം തേച്ചതിന് ശേഷം ഒരു പ്‌ളാസ്‌റ്റിക് ഷീറ്റ് കൊണ്ട് മുടി പൊതിയുക. കുറഞ്ഞത് 60 മിനിറ്റെങ്കിലും വെക്കുക. ശേഷം ആപ്പിൾ വിനഗർ ഉപയോഗിച്ച് കഴുകി കളയാം. മനോഹരമായ ചുവപ്പ് കലർന്ന ഓറഞ്ച് നിറം ഇരുവഴി മുടിക്ക് കിട്ടും. കാരറ്റിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചക്കും മുടിക്ക് കട്ടി നൽകാനും സഹായിക്കും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE