സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍; പ്രത്യക്ഷ സമരത്തിലേക്കെന്ന് മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ

By News Desk, Malabar News
MalabarNews_kgmoa
Representation Image
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ).

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകത്താകമാനം അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ജീവനക്കാരില്‍ നിന്നു പിടിച്ചെടുത്ത ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് സംഘടന നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞ് വെക്കരുതെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണെന്നും സംഘടന കുറ്റപ്പെടുത്തി.

Read Also:  സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍ സെപ്റ്റംബര്‍ മുതല്‍ 6 മാസത്തേക്കു കൂടി തുടരാന്‍ തീരുമാനിച്ചത്. ഇപ്രകാരം മാറ്റിവെക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE