സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

By Trainee Reporter, Malabar News
cash in hand_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന തുക ഏപ്രിലില്‍ പലിശയടക്കം പിഎഫില്‍ ലയിപ്പിക്കും. തുകക്ക്  9 ശതമാനം പ്രതിവര്‍ഷ പലിശയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്തിയെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ശമ്പളം പിടിക്കല്‍ തുടരാൻ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Read also: പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം

അതേസമയം സംസ്ഥാനത്തെ ചിലവുകള്‍ ചുരുക്കുന്നതിനുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്ക് മോടി പിടിപ്പിക്കല്‍, പുതിയ വാഹനം വാങ്ങല്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE