ജലനിരപ്പ് ഉയർന്നു; പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്

By Team Member, Malabar News
Water Level Hike To The Maximum Level In Parappar Dam
Ajwa Travels

കൊല്ലം: ശക്‌തമായ മഴയെ തുടർന്ന് പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിൽ എത്തുന്നു. 115.82 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ ഡാമിലെ ജലനിരപ്പ് 114.82 മീറ്ററാണ്. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ പരമാവധി സംഭരണശേഷിയിൽ എത്തും.

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ 3 ഷട്ടറുകളും നിലവിൽ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ആദ്യം 10 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറുകൾ പിന്നീട് 40 സെന്റീമീറ്റർ ഉയർത്തുകയും, തുടർന്ന് 80 സെന്റീമീറ്റർ ഉയർത്തുകയും ചെയ്‌തു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഇതേപോലെ തുടരുകയാണെങ്കിൽ ശനിയാഴ്‌ച ഷട്ടറുകൾ 1.20 മീറ്റർ ഉയർത്താനുള്ള തീരുമാനത്തിലാണ് കല്ലട ഇറിഗേഷൻ പ്രോജക്‌ട് അധിക‍ൃതർ.

ഷട്ടറുകൾ കൂടുതൽ ഉയർത്തിയ സാഹചര്യത്തിൽ ഡാമിൽ നിന്നും കല്ലടയാറ്റിലേക്കുള്ള ജലമൊഴുക്കും ശക്‌തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കല്ലടയാർ കരകവിയുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്.

Read also: ‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’; ഇന്ത്യ-ചൈന വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE