വയനാട് മെഡിക്കൽ കോളേജ് പ്രക്ഷോഭം ശക്‌തമാക്കും; കർമസമിതി

By Trainee Reporter, Malabar News
Representational image
Ajwa Travels

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്‌തമാക്കാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സമരം.

ഏറെക്കാലത്തെ മുറവിളികൾക്കും സമരങ്ങൾക്കും ശേഷം വരുന്ന മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടേണ്ടത് വയനാട്ടുകാർക്ക് തന്നെയാണ്. ജില്ലയുടെ മധ്യഭാഗത്ത് ആവശ്യമായ സ്‌ഥലം ലഭ്യമായിരിക്കെ വയനാടിന്റെ ഒരു മൂലയിൽ മെഡിക്കൽ കോളേജ് സ്‌ഥാപിക്കാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ട്.

മുട്ടിൽ കൊളവയലിൽ 65 ഏക്കർ സർക്കാർ ഭൂമി അടക്കം സന്ദർശിച്ച് അനുയോജ്യമായത് നിർദേശിക്കാൻ കർമ്മസമിതിയുടെ നേതൃത്വത്തിൽ ജനകീയ കമ്മീഷനെ നിയോഗിക്കും. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കളക്‌ടറേറ്റ് ധർണ നടത്തും. വിവിധ സംഘടനകളുടെ സഹകരണത്തോടെ മനുഷ്യമതിൽ തീർക്കും.

കർമസമിതി രൂപവൽക്കരണ യോഗം കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉൽഘാടനം ചെയ്‌തു. ജോണി പാറ്റാനി ചെയർമാനായും അഡ്വ. ടിഎം റഷീദ് ജനറൽ കൺവീനറായും ചുമതലയേറ്റു. കോ ഓർഡിനേറ്ററായി റ്റിജി ചെറുതോട്ടിൽ, ട്രഷററായി കെ കുഞ്ഞിരായിൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു.

Read also: കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE