ബെംഗളൂരു: ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ പ്രസ്‌താവന വിവാദത്തിൽ. തൊഴിൽ നഷ്‌ടപ്പെട്ട വീട്ടുകാർക്ക് 10000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് ‘കറൻസി അടിച്ചിറക്കണോ’ എന്നും അതിന് നോട്ടടിക്കുന്ന യന്ത്രമില്ല’ എന്നും പരിഹാസ രൂപേണ ഈശ്വരപ്പ പറഞ്ഞത്.
ലോക്ക്‌ഡൗൺ തൊഴിൽ നഷ്‌ടമായതിനെ തുടർന്ന് പട്ടിണിയിൽ ആണെന്നും കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട കർഷകരോട് ‘പോയി മരിക്കുന്നതാണ് നല്ലത്’ എന്നുപറഞ്ഞ ഭക്ഷ്യമന്ത്രി ഉൻമേഷ് കട്ടിയുടെ പ്രസ്‌താവനയും നേരത്തെ വിവാദമായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി യെദ്യൂരപ്പ മാപ്പ് പറഞ്ഞാണ് വിവാദം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ഈശ്വരപ്പയും വിവാദത്തിൽ ചാടിയിരിക്കുകയാണ്.
Read also: അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; വരും ദിവസങ്ങളിലെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു