നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍

By News Desk, Malabar News
Jammu police found weopons in border area
പോലീസ് കണ്ടെത്തിയ ആയുധങ്ങൾ
Ajwa Travels

ശ്രീനഗര്‍: ഡ്രോണുകളുടെ സഹായത്തോടെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍. രാത്രിയില്‍ ആയുധങ്ങള്‍ നിയന്ത്രണ രേഖയില്‍ എത്തിച്ച് താഴേക്ക് ഇട്ട് കൊടുക്കുന്നതായി പോലീസ് കണ്ടെത്തി. അക്നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ എത്തിച്ച എകെ 47 തോക്കുകളും പിസ്റ്റളും ലഭിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

പുല്‍വാമ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. രാത്രികാലങ്ങളില്‍ പാക് ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ സദ് സോഹല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, മൂന്ന് എകെ മാഗസിനുകള്‍ എന്നിവ പോലീസ് കണ്ടെത്തി.

അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അക്നൂര്‍ ഗ്രാമത്തില്‍ നിന്നും ഇതേ രീതിയില്‍ തന്നെ ആയുധങ്ങള്‍ കണ്ടെത്തി എന്ന് പോലീസ് അറിയിച്ചു. കശ്മീര്‍ താഴ്വരയിലുള്ള ഭീകരര്‍ക്ക് വേണ്ടിയുള്ള ആയുധങ്ങളായിരുന്നു ഇവയെന്നും പോലീസ് പറഞ്ഞു.

ഇതേ രീതിയില്‍ പഞ്ചാബ് അതിര്‍ത്തിയിലും കഴിഞ്ഞ വര്‍ഷം പാക് നിര്‍മിത ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ അതിര്‍ത്തിയില്‍ എയര്‍ ഡ്രോപ്പ് ചെയ്യുന്നതായി പഞ്ചാബ് പോലീസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE