തിരുവനന്തപുരം : 2021ലെ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ തന്നെ അർഹരായവരിലേക്ക് എത്തിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടിയ പെൻഷൻ തുക ഏപ്രിൽ മാസം മുതലാണ് ലഭിച്ചു തുടങ്ങുക. ഇത് ഇത്തവണ നേരത്തെ തന്നെ നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ വിഷുവിന് മുൻപ് തന്നെ ഇത്തവണ എല്ലാവർക്കും പെൻഷൻ ലഭിക്കും.
ഇത്തവണത്തെ ബജറ്റ് പ്രകാരം സംസ്‌ഥാനത്ത് ക്ഷേമപെൻഷൻ 1600 രൂപയാക്കി ഉയർത്തിയിരുന്നു. വിഷുവിന് മുൻപ് തന്നെ പെൻഷൻ നൽകാൻ തീരുമാനിച്ചതിനാൽ ഗുണഭോക്‌താക്കൾക്ക് ഒരു മാസത്തെ പെൻഷൻ നേരത്തേ മുൻകൂറായി കിട്ടും. ഇത് കൂടാതെ സംസ്‌ഥാനത്തെ അങ്കണവാടി, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്കുള്ള വേതനവർധനയും, എല്ലാ ആനുകൂല്യങ്ങളും വളരെ നേരത്തേ തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസത്തേക്ക് ദീർഘിപ്പിച്ചു