ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ; വിമർശിച്ച് റഷ്യ

By News Desk, Malabar News
Western nations want nuclear weapons; Russia criticized
സെർജി ലാവ്‌റോവ്
Ajwa Travels

മോസ്‌കോ: റഷ്യ യുക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ്. ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ലാവ്‌റോവ് പ്രതികരിച്ചു. മൂന്നാം ലോകമഹായുദ്ധം ആണവയുദ്ധം ആയിരിക്കുമെന്ന് വളരെ വ്യക്‌തമാണെന്നും ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.

ആണവയുദ്ധം എന്ന ആശയം നിരന്തരം കറങ്ങുന്നത് പാശ്‌ചാത്യ രാഷ്‌ട്രീയക്കാരുടെ തലയിലാണ്. അത് റഷ്യയുടെ മേൽ ചുമത്തേണ്ട കാര്യമില്ല. തങ്ങളുടെ സമനില തെറ്റിക്കാൻ ഒരു പ്രകോപനത്തിനും കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ആണവായുധ സേനയോട് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവശക്‌തിയാണ് റഷ്യ.

Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE