സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; കോൺഗ്രസ് കരിദിനം ഇന്ന്

രാവിലെ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. വൈകിട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

By Trainee Reporter, Malabar News
protests against state budget
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരവുമായി പ്രതിപക്ഷം. ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്‌ക്കുമെതിരെ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്ന് നടക്കുന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും, വൈകിട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ ശക്‌തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രക്ഷോഭമായിരിക്കും ഇനി കാണാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശിക പിരിച്ചെടുക്കാൻ മടിക്കുന്ന സർക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

Most Read: വന്ദേഭാരത് എക്‌സ്‌പ്രസ്‌; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE