കാട്ടാനശല്യം വർധിക്കുന്നു; പൊറുതിമുട്ടി കർഷകർ

By Team Member, Malabar News
Wild Elephant Attack Increased In Palakkad Kacheriparambu
Ajwa Travels

പാലക്കാട്: ജില്ലയിലെ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. നിരന്തരമായി കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വലിയ രീതിയിലാണ് വിളകൾ നശിപ്പിക്കുന്നത്. ഇതോടെ മിക്ക കർഷകരും ഇവിടെ കൃഷിയിറക്കാൻ മടിക്കുകയാണ്.

കഴിഞ്ഞ 4 ദിവസമായി പ്രദേശത്ത് തുടർച്ചയായി കാട്ടാനകൾ ഇറങ്ങുന്നുണ്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. രാത്രിയോടെ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ഇവ പുലർച്ചയോടെയാണ് മടങ്ങുന്നത്. വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളെല്ലാം കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. കച്ചേരിപ്പറമ്പിലെ പിലാച്ചുള്ളി പാടശേഖരത്താണ് കഴിഞ്ഞ 4 ദിവസമായി കാട്ടാനക്കൂട്ടങ്ങൾ എത്തി കൃഷി നശിപ്പിച്ചത്.

ആനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഈ ഭാഗത്തോട് ചേർന്നു വനാതിർത്തിയിൽ റെയിൽ ഫെൻസിങ് സ്‌ഥാപിക്കാൻ സർക്കാരും വനം വകുപ്പും തയ്യാറാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Read also: പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE