സ്വപ്‍നയെ സംരക്ഷിക്കും; സംഘപരിവാർ ബന്ധം ശരിവെച്ച് എച്ച്‌ആർഡിഎസ്‌

By News Desk, Malabar News
Swapna Suresh-conspiracy case
Ajwa Travels

പാലക്കാട്: ഇരയെന്ന നിലയിൽ സ്വപ്‍ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനമായ എച്ച്‌ആർഡിഎസിന്റെ സെക്രട്ടറി അജി കൃഷ്‌ണൻ മാദ്ധ്യമങ്ങളോട്. സംഘപരിവാർ ബന്ധം ശരിവെച്ച അജി കൃഷ്‌ണൻ എച്ച്‌ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും അന്വേഷത്തെ സ്വാഗതം ചെയ്യുന്നതായും വ്യക്‌തമാക്കി. ബിലീവേഴ്‌സ് ചർച്ചിന്റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഷാജ് കിരൺ ഒന്നര മാസം മുൻപ് പാലക്കാട് ഓഫിസിൽ എത്തിയിരുന്നതായും അജി കൃഷ്‌ണൻ വെളിപ്പെടുത്തി.

സ്വപ്‌നയുടെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ സംഘപരിവാർ ബന്ധമുള്ള എൻജിഒ എച്ച്‌ആർഡിഎസാണെന്ന ആരോപണങ്ങൾ ശക്‌തമാകുന്നതിനിടെയാണ് അജി കൃഷ്‌ണന്റെ പ്രതികരണം. സ്വപ്‌ന രഹസ്യമൊഴി നൽകിയതിലും അഭിഭാഷകനെ നിയമിച്ചതിലും പങ്കില്ലെന്ന് എച്ച്‌ആർഡിഎസ്‌ ആവർത്തിക്കുന്നു. എന്നാൽ, ജീവനക്കാരി എന്ന നിലയിലും ഇരയെന്ന നിലയിലും സ്വപ്‌നയെ സംരക്ഷിക്കാൻ സൗകര്യങ്ങൾ നൽകാനാണ് സ്‌ഥാപനത്തിന്റെ തീരുമാനം.

സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരോട് ആർഎസ്‌എസ്‌ ബന്ധം മോശം കാര്യമാണോ എന്നാണ് മറുചോദ്യം. സ്‌ഥാപനത്തിനെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്നും, പരാതി സ്വപ്‌നയെ സഹായിക്കുന്നതിലെ പ്രതികരണമാണെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ മൂർച്ച കൂടുമ്പോഴും സ്വപ്‌നയോടൊപ്പം അടിയുറച്ച് നിൽക്കാനാണ് എച്ച്‌ആർഡിഎസിന്റെ തീരുമാനം. എച്ച്‌ആർഡിഎസിന്റെ ഇടപെടൽ മൂലമാണ് സ്വപ്‌നയുടെ സുരക്ഷക്കായി ഡെൽഹിയിൽ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത്.

Most Read: 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE