അട്ടപ്പാടിയിൽ സ്‌ത്രീക്കും യുവാവിനും നേരെ മർദ്ദനം; സിഐക്കെതിരെ പരാതി

By Trainee Reporter, Malabar News
Complaint against CI
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്‌ത്രീയെയും യുവാവിനെയും സിഐ മർദ്ദിച്ചതായി പരാതി. കോഴിക്കോട് നല്ലളം സിഐയും അട്ടപ്പാടി സ്വദേശിയുമായ കൃഷ്‌ണനെതിരെയാണ് അഗളി പോലീസിൽ പരാതി നൽകിയത്.

റോഡ് പണിക്കായി എത്തിയ തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്‌സിനുമാണ് മർദ്ദനമേറ്റത്. ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. കോഴിക്കോട് നല്ലളം സ്‌റ്റേഷനിലെ സിഐ ആണ് കൃഷ്‌ണൻ. റോഡ് പണി കഴിഞ്ഞു താൽക്കാലിക താമസ സ്‌ഥലത്ത്‌ പാർക്ക് ചെയ്‌ത ലോറിയിൽ വിശ്രമിക്കുകയായിരുന്നു അലക്‌സ്.

ഈ സമയം അഗളി ഭാഗത്തേക്ക് പോവുകയായിരുന്ന സിഐ കൃഷ്‌ണൻ ലോറി കണ്ടതും വാഹനം നിർത്തി. മദ്യലഹരിയിൽ ആയിരുന്ന സിഐ അലക്‌സിനോടും മരതകത്തിനോടും അഗളി സിഐ ആണെന്ന് പറഞ്ഞു അസഭ്യ വാക്കുകൾ പറയുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് അലക്‌സിന്റെ പരാതി.

Most Read: ഗവേഷണത്തിന് മികച്ച പ്രോൽസാഹനം; ‘ഹാർട്ട്’ പദ്ധതിക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE