നടുറോഡിൽ സ്‌ത്രീക്ക് പോലീസ് മർദനം; ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു

By Team Member, Malabar News
Woman Attacked
Ajwa Travels

ഇടുക്കി: ജില്ലയിലെ വണ്ണപ്പുറത്ത് സ്‌ത്രീയെ നടുറോഡിൽ വച്ച് മർദിച്ച് പോലീസ്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥൻ സ്‌ത്രീയെ മർദിച്ചത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്‌ഥനായ അമൽ രാജാണ് നടുറോഡിൽ യുവതിക്ക് നേരെ ആക്രമണം നടത്തിയത്.

മർദനത്തെ തുടർന്ന് യുവതി റോഡിൽ വീഴുകയും ചെയ്‌തു. കൂടാതെ ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ കാളിയാർ പോലീസ് കേസെടുത്തു.

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെയും മറ്റും പേരിൽ പോലീസ് പൊതു ജനങ്ങളോട് കാണിക്കുന്ന സമീപനത്തിൽ ശക്‌തമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനോടകം തന്നെ നിരവധി പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്‌ഥരെ കുറിച്ചുള്ള പരാതികൾ രൂക്ഷമായ സാഹചര്യത്തിൽ മാന്യമായ രീതിയിൽ നിയമങ്ങൾ നടപ്പാക്കണമെന്ന് വ്യക്‌തമാക്കി ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ നടുറോഡിൽ പോലീസിൽ നിന്നും സ്‌ത്രീക്ക് ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്.

Read also : റാഫി പുതിയകടവിലിന് സസ്‌പെന്‍ഷൻ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE