പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഒരു പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, ഒരു വനിതാ പോലീസ് ഓഫീസർ എന്നിവരാണ് ഈ പോളിംഗ് ബൂത്തുകളിൽ ഉണ്ടാകുക. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ പോളിംഗ് ബൂത്തിലും പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ ആയിരിക്കും വോട്ടെടുപ്പ് നടക്കുന്നത്.
സ്‌ത്രീ ശാക്‌തീകരണം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്‌ത്രീ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. ഗവൺമെന്റ് വിക്‌ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 104ആം നമ്പർ പോളിംഗ് ബൂത്താണ് ചിറ്റൂർ നിയോജക മണ്ഡലത്തിലെ സ്‌ത്രീ സൗഹൃദ ബൂത്തായി ക്രമീകരിച്ചിട്ടുള്ളത്. ചിറ്റൂർ വില്ലേജ് ഓഫീസർ പി ദേവയാനിയാണ് ഇവിടെ സെക്‌ടറൽ ഓഫീസറുടെ ചുമതല വഹിക്കുന്നത്.
Read also : തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി