വനിതാ ടി-20 ചലഞ്ച്; വെലോസിറ്റിക്കെതിരെ അനായാസ ജയം സ്വന്തമാക്കി ട്രെയല്‍ ബ്‌ളെയ്സേഴ്‌സ്

By Staff Reporter, Malabar News
sports image_malabar news
Ajwa Travels

ഷാര്‍ജ: വനിതാ ടി-20 ചലഞ്ചിലെ രണ്ടാം മല്‍സരത്തില്‍ വെലോസിറ്റിക്കെതിരെ ട്രെയല്‍ ബ്‌ളെയ്സേഴ്‌സിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്‍ത വെലോസിറ്റി ഉയര്‍ത്തിയ 47 റണ്‍സിന്റെ വിജയലക്ഷ്യം ട്രെയല്‍ ബ്‌ളെയ്സേഴ്‌സ് നിഷ്‌പ്രയാസം മറികടന്നു.

ക്യാപ്റ്റന്‍ മിതാലി രാജ് അടക്കമുള്ള ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടതാണ് വെലോസിറ്റിക്ക് തിരിച്ചടിയായത്. 15.1 ഓവറില്‍ ഓള്‍ഔട്ടായ ടീമിന് 47 റണ്‍സ് എടുക്കനെ കഴിഞ്ഞുള്ളൂ. വെലോസിറ്റി നിരയില്‍ ഷഫാലി വര്‍മ (ഒന്‍പത് പന്തില്‍ 13 റണ്‍സ്), കാസ്‌പെറെക് (20 പന്തില്‍ പുറത്താകാതെ 11 റണ്‍സ്), ശിഖ പാണ്ഡെ (17 പന്തില്‍ 10 റണ്‍സ്) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ മിതാലി രാജ് ഒരു റണ്‍സെടുത്ത് പുറത്തായി.

മല്‍സരത്തില്‍ സോഫി ഇക്ളസ്‌റ്റോണ്‍ ട്രെയല്‍ ബ്‌ളെയ്സേഴ്‌സിന് വേണ്ടി നാല് വിക്കറ്റ് നേടി. ഗോസ്വാമി, ഗയക്വാഡ് എന്നിവര്‍ രണ്ട് വീതവും ദീപ്‌തി ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രെയല്‍ ബ്‌ളെയ്സേഴ്‌സ് 7.5 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ട്രെയല്‍ ബ്‌ളെയ്സേഴ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആറ് റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയുടെ വിക്കറ്റ് മാത്രമാണ് ബ്‌ളെയ്സേഴ്‌സിന് നഷ്‌ടമായത്. 28 പന്തില്‍ നിന്ന് 29 റണ്‍സുമായി ദീന്‍ദ്ര ഡോട്ടിനും 10 പന്തില്‍ നിന്ന് 13 റണ്‍സുമായി റിച്ച് ഘോഷും പുറത്താകാതെ നിന്നു.

ഇതുവരെയായി രണ്ട് മല്‍സരങ്ങളാണ് ടി-20 ചലഞ്ചില്‍ വെലോസിറ്റി പൂര്‍ത്തിയാക്കിയത്. സൂപ്പര്‍നോവയോട് ഇന്നലെ നടന്ന മല്‍സരത്തില്‍ വെലോസിറ്റി വിജയം കണ്ടിരുന്നു. അതേസമയം ട്രെയല്‍ ബ്‌ളെയ്സേഴ്‌സിന്റെ ആദ്യ മല്‍സരമാണ് ഇന്ന് നടന്നത്.

Read Also: മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE