സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോം; ഷാർജ

By Team Member, Malabar News
Work From Home Option For Mothers In Sharjah

ഷാർജ: സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകി ഷാർജ. 6ആം ക്‌ളാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഓൺലൈൻ പഠനത്തിലാണെങ്കിൽ സർക്കാർ ജീവനക്കാരായ അമ്മമാർക്ക് അവരെ സഹായിക്കുന്നതിനായി വർക്ക് ഫ്രം ഹോമിന് അനുമതി നൽകും. ഡയറക്‌ടറേറ്റ് ഓഫ് ഹ്യുമൻ റിസോഴ്‌സസാണ് സർക്കാർ സ്‌ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകിയിരിക്കുന്നത്.

2022 ജനുവരി 3 മുതൽ ആരംഭിച്ച അധ്യയന വർഷത്തിന്റെ രണ്ടാം ഘട്ടം മുതൽ ഇപ്രകാരം വർക്ക് ഫ്രം ഹോമിന് അനുമതി നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദൂരമായി ജോലി ചെയ്യാൻ കഴിയുന്ന തസ്‌തികകളിൽ ഉള്ളവർക്കാണ് ഈ അനുമതി നൽകുന്നത്.

വിദൂര വിദ്യാഭ്യാസ ദിവസങ്ങളിൽ മാത്രമായിരിക്കണം വർക്ക് ഫ്രം ഹോം അനുവദിക്കേണ്ടതെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. അംഗീകൃത അക്കാദമിക് പട്ടിക പ്രകാരവും കുട്ടിയെ സഹായിക്കാൻ ആരും ഇല്ലാത്ത പ്രത്യേക സാഹചര്യവും പരിഗണിച്ചാണ് അമ്മമാർക്ക് നിശ്‌ചിത ദിവസങ്ങളിൽ വർക്ക് ഫ്രം ഹോമിന് അനുമതി നൽകുന്നത്.

Read also: സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്‌ജിത്ത് ചുമതലയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE