ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം

By Central Desk, Malabar News
World Bicycle Day
പ്രതീകാത്മക ചിത്രം
Ajwa Travels

ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് ‘സൈക്കിൾ ഭ്രാന്തന്മാർ’ എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ് ​കൊ​ച്ചി​ക്കാ​ര​ന്‍​ ​വേ​ണു. സൈക്കിൾ സ്നേഹിയായ ഇദ്ദേഹം ഉൾപ്പടെ അനേകരാണ്‌ ജപ്പാനിലെയും യൂറോപ്യന്‍ രാജ്യങ്ങലെയും പോലെ ഇന്ത്യയിലും സൈക്കിൾ സൗഹൃദ റോഡുകളും വഴികളും നിർമ്മിക്കാൻ ആവശ്യമുയർത്തി തുടങ്ങിയത്.

2018 ഏപ്രിൽ മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ അന്തർദ്ദേശീയ സൈക്കിൾ ദിന പ്രഖ്യാപനം നടത്തിയത്. ആ വർഷം ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ ദിനത്തിന് കഴിഞ്ഞില്ല. എന്നാൽ, 2019ലെ ലോക സൈക്കിള്‍ ദിനത്തിൽ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ ചുമതലയേറ്റെടുക്കാന്‍ സൈക്കിളിലെത്തിയതോടെ ഇന്ത്യയിലും ഈ ദിനം ജനപ്രിയമായി. അന്ന് അദ്ദേഹം, സൈക്കിളിംഗ് ലളിതവും വിശ്വസിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ ഒന്നാണെന്ന് ട്വിറ്ററില്‍ കുറിച്ചു.

സൈക്കിള്‍ ചവിട്ടുമ്പോള്‍ ഹൃദയാരോഗ്യം വര്‍ദ്ധിക്കും. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും സൈക്കിള്‍ കുറയ്ക്കും. നല്ലൊരു വ്യായാമം കൂടിയാണ് സൈക്കിളിലുള്ള സവാരി. ജപ്പാനിലെയും യൂറോപ്യന്‍ രാജ്യങ്ങലെയും വലിയൊരു വിഭാഗം ആളുകൾ സൈക്കിളുകളിലേക്ക് മാറിക്കഴിഞ്ഞു. ഇന്ത്യയിലും സൈക്കിൾ സൗഹൃദ റോഡുകളും വഴികളും നിർമ്മിക്കാൻ ഇപ്പോൾ പല സൈക്കിൾ ക്ലബുകളും ആവശ്യമുയർത്തി തുടങ്ങിയിട്ടുണ്ട്.

ജൂൺ-3; ലോകത്തിന് മൂന്നാമത്തെ സൈക്കിൾ ദിനമാണ്. വ്യത്യസ്‌തമായ അനേകം പരിപാടികളാണ് ഇന്ത്യ മുഴുവനുള്ള സൈക്കിൾ ക്ളബ്ബുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കക്കാരനായ പ്രൊഫസർ ലെസ് സെക് സിബിൾസ്‌കി (Leszek Sibilski) യുടെ നിരന്തര പരിശ്രമഫലമാണ് ഇപ്പോൾ ലോകവ്യാപകമായ സൈക്കിൾ ദിന ആഘോഷം. സൈക്കിൾ ദിന പ്രമേയം പാസാക്കുന്നതിനായി യുഎന്നിനെ പ്രേരിപ്പിക്കാൻ പ്രൊഫസർ ലെസ് സെക് നടത്തിയ ശ്രമങ്ങളുടെ അവസാനം, അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഈ 57 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ലോക സൈക്കിൾ ദിനമെന്ന ആശയം ഉദയം ചെയ്യുന്നത്.

ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് ‘സൈക്കിൾ ഭ്രാന്തന്മാർ’ എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലൊരാളാണ് ​കൊ​ച്ചി​ക്കാ​ര​ന്‍​ ​വേ​ണു.

ഇദ്ദേഹം സൈക്കിൾ ചവിട്ടാൽ മാത്രമല്ല ചെയ്യുന്നത്, ​രൂ​പ​ക​ല്പ​ന​യിലും മിടുക്കനാണ്. ക​ണ്ടാ​ല്‍​ ​അ​ന്തി​ച്ചു​പോ​കു​ന്ന​ ​സൈക്കിളുകളുടെ നിർമ്മാണമാണ് വേണുവിന് ഹരം. ‘​ഹാ​പ്പി​ ​ഹ​സ്ബ​ന്‍​ഡ്’-ൽ കാണുന്ന ​ആ​റു​പേ​ര്‍​ക്കി​രു​ന്ന് ​ച​വി​ട്ടാ​വു​ന്ന​ ​നീ​ള​ന്‍​ ​സൈ​ക്കിൾ, ​ദി​ലീ​പ് ​നാ​യ​ക​നാ​യ​ ​’​ശൃം​ഗാ​ര​വേ​ല​നു​”​ ​വേ​ണ്ടി,​​​ ​മ​ട​ക്കി​ ​ബാ​ഗി​നു​ള്ളി​ല്‍​ ​വ​യ്ക്കാ​വു​ന്ന​ ​ബൈ​ക്ക്,​​​ ​’​യു​ഗ​പു​രു​ഷ​ന്‍” ​സി​നി​മ​യ്ക്കാ​യി​ ​ഒ​രു​ക്കി​യ ​റി​ക്ഷാ​വ​ണ്ടി നീളുന്നതാണ് ഇദ്ദഹത്തിൻ്റെ ​അമ്പരപ്പിക്കലുകൾ. ​

ആ​രും​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​സൈ​ക്കി​ളു​ക​ൾ നിർമ്മിക്കുക എന്ന വെല്ലുവിളിയാണ് ‌വേ​ണു​വിൻ്റെ ജീവവായു. ഓരോ ദിവസവും ഉണരുന്നത് പുതിയ സൈക്കിൾ തന്ത്രങ്ങളുമായാണ്. ​ ​കി​ട​ന്ന് ​ച​വി​ട്ടാ​വു​ന്ന​ത്,​​​ ​ക​ത്രി​ക​ ​പോ​ലെ​ ​മ​ട​ക്കാവുന്നത്, നാം ചിന്തിക്കാത്ത ഇ​രു​പ​തോ​ളം​ ​സൈക്കിൾ രൂപങ്ങൾ നിർമ്മിച്ചും അത് ഉപയോഗിച്ചും വേണു ലോ​ക​ത്തെ​ ​ഞെ​ട്ടി​ച്ചു കൊണ്ടിരിക്കുകയാണ്. മ​ട​ക്കി​ ​ബാ​ഗി​ല്‍​ ​വ​യ്ക്കാ​വു​ന്ന​ ​സൈക്കിൾ 2007-​ല്‍​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അ​വാ​ര്‍​ഡ് ​പ​രി​ഗ​ണ​നാ​ ​പ​ട്ടി​ക​യി​ല്‍​ ​ഇ​ടം​പി​ടി​ച്ചു.​ ​ഇ​താ​ണ് ​പി​ന്നീ​ട് ​’​ശൃം​ഗാ​ര​വേ​ല​നി”​ല്‍​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ഭാ​ര്യ​ ​ബി​ന്ദു,​​​ ​മ​ക്ക​ളാ​യ​ ​അ​ശ്വ​തി,​ ​അ​ന​ശ്വ​ര​ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം​ ​മ​ട്ടാ​ഞ്ചേ​രി​യി​ലാ​ണ് ​താ​മ​സം.​ ​

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE