അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം; ലോകാരോഗ്യ സംഘടന

By Staff Reporter, Malabar News
loka jalakam image_malabar news
Tedros Adhanom Ghebreyesus
Ajwa Travels

ജനീവ: അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലോകത്തിലെ അവസാന പകര്‍ച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം നടത്താന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചൈനയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലോകത്താകമാനം വൈറസ് പടര്‍ന്ന് പിടിച്ചു. ആഗോളതലത്തില്‍ ഇതുവരെയായി 27.19 മില്യണ്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. കൂടാതെ 8,88,362 പേര്‍ക്ക് ഈ മഹാമാരി മൂലം ജീവന്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

ഇത് ലോകത്തെ അവസാന പകര്‍ച്ചവ്യാധിയാണെന്ന് ധരിക്കരുത്. പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി വരുമ്പോഴേക്കും അതിനെ നേരിടാന്‍ നാം സുസജ്ജരായിരിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളോട് പൊതുജനാരോഗ്യത്തില്‍ നിക്ഷേപം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE