മോദിയുടെ പ്രശംസകൊണ്ട് യോഗിയുടെ ക്രൂരത മറച്ചുവെക്കാനാവില്ല; പ്രിയങ്ക ഗാന്ധി

By Desk Reporter, Malabar News
Priyanka-Gandhi Yogi Government
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യോഗി സര്‍ക്കാരിന്റെ ക്രൂരതകള്‍ മറച്ചുവെക്കാനാകില്ലെന്ന് പ്രിയങ്ക പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ യുപി സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ ആരോപിച്ചു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രിയങ്കയുടെ വിമർശനം.

ഒരാഴ്‌ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിൽ എത്തിയ പ്രിയങ്ക, യുപി സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ഗാന്ധി സ്‌മൃതിയിൽ നിശബ്‌ദ ധർണ നടത്തി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ധർണയിൽ പങ്കെടുത്തു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഉന്നമിട്ട് കഴിഞ്ഞ ദിവസം വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രി, യോഗി ആദിത്യനാഥ് സർക്കാരിനെ വാനോളം പ്രശംസിച്ചിരുന്നു. ഇതിനെതിരെയാണ് പ്രിയങ്കയുടെ വിമർശനം.

പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് കോവിഡ് കാലത്ത് യോഗി സർക്കാർ കാണിച്ച ധാർഷ്‌ട്യവും കെടുകാര്യസ്‌ഥതയും മറച്ചുപിടിക്കാനാകില്ല. രണ്ടാം തരംഗത്തെ ചെറുക്കാൻ ഉത്തർപ്രദേശ് സർക്കാർ യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Most Read:  സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE