കുടുംബസാമൂഹ്യ ബന്ധങ്ങളുടെ തകർച്ചയെ യുവസമൂഹം ഗൗരവത്തിൽ എടുക്കണം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS YOUTH COUNCIL
സർക്കിൾ യൂത്ത് കൗൺസിൽ ശൗക്കത്ത് സഖാഫി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: കുടുംബ സാമൂഹ്യ ബന്ധങ്ങളുടെ തകർച്ച യുവസമൂഹം ഗൗരവത്തിൽ എടുക്കണമെന്നും അതല്ലാത്ത പക്ഷം അരാജകത്വത്തിന് കാരണമാകുമെന്നും യുഎം കൂഞ്ഞാലൻ സഖാഫി.

മൈലമ്പാറ മിശ്ക്കാത്തുൽ ഉലും മദ്രസയിൽ നടന്ന സർക്കിൾ എസ്‌വൈഎസ്‌ യൂത്ത് കൗൺസിലിൽ വിജയപാത എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സാമൂഹ്യ ബന്ധങ്ങൾ ദൃഢപ്പെടുത്താൻ അയൽപക്ക സമ്പർക്കങ്ങൾ ഏറെ അനിവാര്യമായ കാലമാണിത്. പ്രവർത്തകർ തമ്മിൽ പരസ്‌പര പ്രാർഥനയിലൂന്നിയ സഹകരണം ഊട്ടിയുറപ്പിക്കണമെന്നും സഖാഫി പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി ശൗക്കത്തലി സഖാഫി ഉൽഘാടനം ചെയ്‌ത പരിപാടിയിൽ എസ്‌വൈഎസ്‌ ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി സന്ദേശ പ്രഭാഷണം നടത്തി. ചടങ്ങിൽ സർക്കിൾ പ്രസിഡണ്ട് സികെ നാസർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

അബ്‌ദുസലാം മുസ്‌ലിയാർ പതാക ഉയർത്തിയതോടെയാണ് കൗൺസിലിന് തുടക്കം കുറിച്ചത്. പൊതു ഭരണം, സാന്ത്വനം, സേവനം, സാമൂഹികം എന്നീ വകുപ്പുകളുടെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ കൗൺസിലിൽ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്ന ചടങ്ങും കൗൺസിലിൽ നടന്നു. പ്രസിഡണ്ടായി പി ജമാലുദ്ധീൻ അസ്ഹരി, എൻകെ ശിഹാബുദ്ധീൻ സിദ്ധീഖി ജനറൽ സെക്രട്ടറിയായും ഫിനാൻസ് സെക്രട്ടറിയായി അബൂബക്കർ സഅദിയും ചുമതലയേറ്റു.

ജമാൽ സഅദി (ദഅവ) സജീർ ഫാളിലി (സാംസ്‌കാരികം) എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും സി റാശിദ് (സാന്ത്വനം), അബ്‌ദുൽ ഗഫൂർ (സാമൂഹികം) സെക്രട്ടറിമാരായും കമ്മിറ്റി അംഗങ്ങളായി ശമീർ സഖാഫി, മുഹമ്മദ് പി, യാസർ മഹ്ളരി എന്നിവരും ചുമതലകൾ ഏറ്റെടുത്തു. സോൺ ജനറൽ സെക്രട്ടറി അൻവർ വല്ലപ്പുഴ, അസീസ് മുസ്‌ലിയാർ, ടിപി ജമാലുദീൻ, ടികെ ശിഹാബുദ്ധീൻ സഖാഫി, മുജീബ് ലത്വീഫി എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ ശംസുദ്ധീൻ പൊട്ടിക്കല്ല് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Most Read: 11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE