യൂത്ത് കോൺഗ്രസ് സംഘർഷം; അസിസ്‌റ്റന്റ്‌ കമ്മീഷണർ കുഴഞ്ഞ് വീണു

By News Desk, Malabar News
Youth Congress Clash
Ajwa Travels

കൊച്ചി: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കൊച്ചി അസിസ്‌റ്റന്റ്‌ കമ്മീഷണർ കെ.ലാൽജി കുഴഞ്ഞുവീണു. സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്.

Also Read: ആയിരം പേര്‍ക്ക് ശ്രവണ സഹായി; ‘ശ്രവണ്‍ പദ്ധതി’ നവംബര്‍ ഒന്നിന് ഉല്‍ഘാടനം ചെയ്യും

ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരത്തെ തന്നെ സ്‌ഥലത്തെത്തി ബാരിക്കേഡ് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞിരുന്നു. എന്നാൽ, നേതാക്കളുടെ പ്രസംഗം കഴിഞ്ഞതോടെ മാർച്ച് അക്രമാസക്‌തമാവുകയും ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനുശേഷം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കുന്നതിനിടെയാണ് അസിസ്‌റ്റന്റ കമ്മീഷണർ കുഴഞ്ഞ് വീണത്.

ഉടൻ തന്നെ അദ്ദേഹത്തെ പോലീസ് വാഹനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. കൊണ്ടുവന്ന സമയത്ത് അദ്ദേഹത്തിന് ഉയർന്ന രക്‌തസമ്മർദ്ദം ഉണ്ടായിരുന്നെന്നും ഇപ്പോൾ നില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE