പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായ മനോവിഷമത്തിൽ ജില്ലയിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷൺമുഖന്റെ മകൻ സജിത്ത്(22) ആണ് ആത്‍മഹത്യ ചെയ്‌തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ സജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഓൺലൈൻ ഗെയിം കളിച്ചതിനെ തുടർന്ന് അമ്മയുടെ അക്കൗണ്ടിൽ നിന്നും 40,000 രൂപ നഷ്‌ടപ്പെട്ടിരുന്നു. ഇത് വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഭയന്ന് ജീവനൊടുക്കിയതാകാം എന്നാണ് വീട്ടുകാർ മൊഴി നൽകിയതെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: ബലം പ്രയോഗിക്കില്ല; ഭൂമി ഏറ്റെടുക്കൽ പണം നൽകിയതിന് ശേഷം- കോടിയേരി ബാലകൃഷ്‌ണൻ