കല്‍പറ്റ: കഞ്ചാവുമായി അഞ്ചു യുവാക്കള്‍ പിടിയില്‍. കാസര്‍ഗോഡ് മാവുങ്കല്‍ സ്വദേശി ഹരിമുരളി (23), ബല്ല സ്വദേശികളായ വിഷ്‌ണു (21), ജിഷ്‌ണു (19), ശ്യാം പ്രസാദ് (22), ജിതിന്‍ ഭാസ്‌കര്‍ (21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും പോലീസ് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മുത്തങ്ങ മൂലഹള്ളയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്‌ഐ കെഎന്‍ കുമാരനും സംയുക്‌തമായാണ് പരിശോധന നടത്തിയത്.
Malabar News: തൃശൂരിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ്