തൃശൂർ: ജില്ലയിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. 2019 ജനുവരിയിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻഐഎ കൊച്ചി യൂണിറ്റിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു റെയ്‌ഡ്. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.
Malabar News: മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു